x
തുരുത്തി വൈക്കത്തുശ്ശേരി റോഡ് റസിഡന്റ്സ് അസോസിയേഷന്റെ 10-ാം വാർഷികാഘോഷം മരട് നഗരസഭ വികസനകാര്യ സമിതി അദ്ധ്യക്ഷൻ പി.ഡി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

മരട്: തുരുത്തി വൈക്കത്തുശേരി റോഡ് റെസിഡന്റ്സ് അസോസിയേഷൻ 10-ാമത് വാർഷികാഘോഷം നടത്തി. മരട് നഗരസഭാ വികസനകാര്യ സമിതി അദ്ധ്യക്ഷൻ പി.ഡി.രാജേഷ് ഉദ്ഘാടനം ചെയ്തു. എൽസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർ പത്മപ്രിയ വിനോദ്, കെ.എൽ. പ്രദീപ്, ഫെർണാണ്ടസ് ദാസ്, എ. രാജൻ, ഷീന സജീവ്, അജയഘോഷ് എന്നിവർ സംസാരിച്ചു. കെ.എൽ. പ്രദീപ് (സെക്രട്ടറി), പി.പി.രാജേന്ദ്രൻ (ജോ.സെക്രട്ടറി), എൽസി ജേക്കബ് (പ്രസിഡന്റ്), ഫെർണാണ്ടസ് ദാസ് (വൈ.പ്രസിഡന്റ്), ഷീന സജീവ് (ട്രഷറർ), മായ ഷാജി (വെൽഫെയർ സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളം അരങ്ങേറി.