
അങ്കമാലി: സ്കൂൾ വിദ്യാർത്ഥികൾക്ക് ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം കോഡിംഗ് പരിശീലനം നൽകി. കമ്പ്യൂട്ടർ സയൻസ് വാരാചരണത്തോടനുബന്ധിച്ച് കോളേജ് സംഘടിപ്പിച്ച പരിപാടിയിൽ മൂക്കന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ.ജ്യോതിഷ് കെ. ജോൺ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജെ ബാസി, എ.സി.എം ഫിസാറ്റ് ചാപ്ടർ കോ-ഓർഡിനേറ്റർ ശ്രുതി സുരേഷ്, വിദ്യാർത്ഥികളായ ഐസക് ജോൺ, കാർത്തിക് പ്രസാദ്, നിജയ് ഗിരി, നെയ്‌മ സമീർ, കെ.അപർണ, സ്മിംഗൾ സൈമൻ, എ.സി.എം സ്റ്റുഡന്റ് ചാപ്ടർ ചെയർപേഴ്സൺ അമർജിത് രാജ്, വൈസ് ചെയർപേഴ്സൺ ശ്രീലക്ഷ്മി വിനോദ്, സെക്രട്ടറി പി.വി കീർത്തന, ട്രഷറർ എസ്. ശ്രീനന്ദ് തുടങ്ങിയവർ പങ്കെടുത്തു.