കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ബഡ്ജ​റ്റും ആക്‌ഷൻ പ്ലാനും രൂപവത്കരിക്കുന്നതിന് മുന്നോടിയായി നീരുറവ് നീർത്തടനടത്തം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ശോഭന സലീപൻ, ബിന്ദു ജയൻ, അസിസ്​റ്റന്റ് സെക്രട്ടറി രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി.