കോലഞ്ചേരി: ദേശീയ മന്തുരോഗ നിവാരണപരിപാടിയുടെ ഭാഗമായി പൂതൃക്ക പഞ്ചായത്തിലെ ഒന്നാംവാർഡിൽ രാത്രികാല രക്തപരിശോധനാ ക്യാമ്പ് നടത്തി. പത്തുവയസിന് താഴെയുള്ള 52 കുട്ടികളുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു അദ്ധ്യക്ഷനായി.