അങ്കമാലി: വിൻസെൻഷ്യൻ സർവീസ് സൊസൈറ്റിയും കളമശേരി രാജഗിരി സുരക്ഷ മൈഗ്രന്റ് പ്രോജക്ട് കളമശേരിയും സംയുക്തമായി അങ്കമാലി നസറത്ത് നഗറിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി എയ്ഡ്സ് ബോധവത്കരണ ക്ലാസും രോഗനിർണയക്യാമ്പുംനടത്തി. സോഷ്യൽ വർക്ക് ഡയറക്ടർ ഫാ.ഡിബിൻവെരിയേരി ഉദ്‌ഘാടനം ചെയ്തു.

രാജഗിരി സുരക്ഷാ പ്രൊജക്ട് ഔട്ട്റീച്ച് വർക്കർ എം.കെ.ഗോപി ക്ലാസെടുത്തു. ഔട്ട്റീച്ച് വർക്കേഴ്സായ അമല, വെനീസ എന്നിവർ എച്ച്.ഐ.വി രോഗനിർണയ പരിശോധന നടത്തി. വി.എസ്.എസ് സ്റ്റാഫ് അംഗങ്ങളായ ജോബ് ആന്റണി, ജെമി പ്രവീണ, സന്ധ്യാ അബ്രഹാം എന്നിവർ സംബന്ധിച്ചു.