അങ്കമാലി: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ അങ്കമാലി ഡിസ്ട്രിക്റ്റ് കമ്മിറ്റി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്‌തു. സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ.വർഗീസ് പാലയിൽ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജിനോ ജോർജ് ക്ലാസെടുത്തു.