sabu

 തിരുവാണിയൂരിൽ ട്വന്റി20 മഹാസംഗമം

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ നടന്ന ട്വന്റി 20 മഹാസംഗമം ചീഫ് കോ-ഓർഡിനേ​റ്റർ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽനിന്ന് 7,000ഓളം പേർ ട്വന്റി20യിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും മ​റ്റു പഞ്ചായത്തുകളിലേക്കും ട്വന്റി20 പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടവുകോട് ബ്ലോക്ക് പ്രസിഡന്റ് റസീന പരീത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡീന ദീപക്, മിനി രതീഷ്, ബിൻസി ബൈജു, എം.വി.നിതാമോൾ, ട്വന്റി20 ബോർഡ് അംഗങ്ങളായ ബോബി എം. ജേക്കബ്, ബിജോയ് ഫിലിപ്പോസ്, പി.പി. സനകൻ, അഗസ്​റ്റിൻ ആന്റണി, തിരുവാണിയൂർ ട്വന്റി20 അംഗങ്ങളായ എ.വൈ. ജോയി, ജിബി എബ്രഹാം, സ്വപ്ന പൗലോസ്, ബെന്നി ജോസഫ് ജനപക്ഷം തുടങ്ങിയവർ സംസാരിച്ചു.

അഗ്‌നിരക്ഷാസേനയുടെ വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയിൽനിന്ന് അംഗീകാരം ലഭിച്ച കെ.വി. അശോകനെയും സ്വന്തം സൈക്കിളിൽ തിരുവാണിയൂർ മുതൽ കാശ്മീർവരെ യാത്രനടത്തിയ രാഹുൽരാജിനെയും ആദരിച്ചു.