c-k-varma

തൃപ്പൂണിത്തുറ: സ്വാതന്ത്ര്യസമരസേനാനിയും പാലിയം സമരസേനാനിയുമായിരുന്ന കോട്ടയ്ക്കകം ഈഡൂപ്പ് പാലസിൽ സി.ആർ. വർമ്മ (95 കെ.ടി. രാമവർമ്മ) നിര്യാതനായി. സി.പി.എം കോട്ടയ്ക്കകം ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: പരേതയായ ഭാരതി തമ്പുരാട്ടി. മക്കൾ: രാധിക വർമ്മ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), ദേശാഭിമാനി അക്കൗണ്ട്സ് മാനേജരായിരുന്ന പരേതനായ രാജീവ് വർമ്മ, രമേശ് വർമ്മ (റിട്ട. അദ്ധ്യാപകൻ, കാലടി യൂണിവേഴ്സിറ്റി). മരുമക്കൾ: നന്ദകുമാർ വർമ്മ, ശാന്തി വർമ്മ, ഗീതാ വർമ്മ. മൃതദേഹം ഇന്ന് രാവിലെ 8ന് ലായം കൂത്തമ്പലത്തിലെ പൊതുദർശനത്തിനുശേഷം 9.30ന് എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും.