library
ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അന്ധവിശ്വാസങ്ങൾ, ആഭിചാരങ്ങൾ അകറ്റാൻ ശാസ്ത്രവിചാരം പുലരാൻ " എന്ന മുദ്രാവാക്യമുയർത്തി കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 22ന് രണ്ട് ജാഥകൾ കേരളത്തിൽ പര്യടനം നടത്തും. സംസ്ഥാന സെക്രട്ടറി വി.കെ. മധു നയിക്കുന്ന വടക്കൻജാഥയ്ക്ക് 30ന് ആലുവ താലൂക്ക്തല സ്വീകരണം അങ്കമാലിയിൽ സി.എസ്.എ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കും. സ്വാഗതസംഘം രൂപീകരണയോഗം സി.എസ്.എ ഹാളിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു, ജില്ല പ്രസിഡന്റ് പി.കെ. സോമൻ, സി.എസ്.എ പ്രസിഡന്റ് ഫ്രാൻസിസ് പൈനാടത്ത്, സംസ്ഥാന കൗൺസിൽ അംഗം പി. തമ്പാൻ, ടി.പി. വേലായുധൻ , താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, വൈസ് പ്രസിഡന്റ് കെ.സി. വത്സല എന്നിവർ സംസാരിച്ചു.

ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, റെജി മാത്യു, മേരി ദേവസി (രക്ഷാധികാരികൾ), ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ (ചെയർമാൻ), ടി.പി. വേലായുധൻ, ഫ്രാൻസിസ് പൈനാടത്ത്, കെ. രവിക്കുട്ടൻ, കെ.സി. വത്സല (വൈസ് ചെയർമാൻമാർ), വി.കെ. ഷാജി (ജനറൽ കൺവീനർ), കെ.എൻ. വിഷ്ണു, കെ.പി. റെജീഷ് (ജോ. കൺവീനർമാർ), ടി.ജെ. ബേബി, കെ.കെ. സുരേഷ്, എ.എ. ഹരിദാസ്, ഷാജി യോഹന്നാൻ, കെ.ആർ. ബാബു, പി. തമ്പാൻ, കെ.എ. രാജേഷ്, വി.കെ. അശോകൻ, എ.എസ്. ജയകുമാർ, ജിനേഷ് ജനാർദ്ദനൻ എന്നിവരെ വിവിധ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.