പള്ളുരുത്തി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിന് കീഴിലെ ബഡ്സ് സ്കൂളിലെ 22 വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോയിൽ യാത്രയൊരുക്കി. തൃപ്പൂണിത്തറയിൽ നിന്ന് ആലുവയിലേക്കും തിരിച്ചും വിദ്യാർത്ഥികൾ യാത്ര ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, പി.എ. സഗീർ, റീത്ത പീറ്റർ , ലില്ലി റാഫേൽ, സുധീർ, സുസൻ ജോസഫ്, ജെൻസി ആന്റണി, ഹർഷ, ശ്രീമതി അജയൻ, താര രാജു, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ്, ബഡ്സ് സ്കൂൾ ടീച്ചർമാർ എന്നിവർ പങ്കെടുത്തു. പള്ളുരുത്തി സർക്കാർ സ്കൂളിലെ അദ്ധ്യാപികയായ മിലി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.