പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വൈസ് പ്രസിഡന്റ് പി.എ. സഗീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ആന്റണി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഫെമിന, അഡ്വ. ഹർഷ , ലില്ലി റാഫേൽ, താര രാജു, അസി.സെക്രട്ടറി ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, താഹ എന്നിവർ സംബന്ധിച്ചു.