പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിൽ സ്നേഹസ്പർശം പദ്ധതിക്ക് കീഴിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയുടെ ഭാഗമായി വൃക്കരോഗികൾക്ക് സാമ്പത്തിക സഹായം നൽകി. പ്രസിഡന്റ് ലീജ തോമസ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് പി.എ. സഗീർ, ജാസ്മിൻ രാജേഷ്, ജെൻസി ആന്റണി, ജൂഡി ആന്റണി, സെക്രട്ടറി സിജ ജോസഫ് എന്നിവർ സംസാരിച്ചു. 60 രോഗികൾക്ക് ചികിത്സാ സഹായം കൈമാറി. തുടർന്ന് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷവും നടത്തി. ലില്ലി റാഫേൽ, ആന്റണി പെരുമ്പള്ളി, ജോസ് ജീസിൽ, സജീവ് ആന്റണി എന്നിവരും സംബന്ധിച്ചു.