കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റാൻ ഓട്ടോറിക്ഷകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി സ്വദേശി പി.കെ. രതീഷ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നെടുമ്പാശേരി എയർപോർട്ടിൽ ഓട്ടോറിക്ഷാ സർവീസ് നടത്താൻ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമാണെന്ന ഹർജിക്കാരുടെ വാദവും ജസ്റ്റിസ് അനു ശിവരാമൻ നിരസിച്ചു.

എയർപോർട്ട് നിയന്ത്രിതമേഖലയാണെന്നും ഇവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യംചെയ്യാൻ ഹർജിക്കാർക്ക് കഴിയില്ലെന്നുമായിരുന്നു കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുടെ വാദം. ഇതംഗീകരിച്ച സിംഗിൾ ബെഞ്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർക്ക് നിയമപരമായി അധികാരമുണ്ടെന്നും വ്യക്തമാക്കി.