തൃക്കാക്കര: ക്യാംപിയോൺസ് സ്പോർട്സ് സിറ്റി സംഘടിപ്പിച്ച മിനി ലോകകപ്പ് ഫുട്ബാളിൽ സെൻട്രൽ എക്സൈസ് ടീമിനെ ( കാനഡ) എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഗോൾഡൻ ത്രെഡ്സ് എഫ്.സി (ബെൽജിയം) ജേതാക്കളായി. ലോകകപ്പ് മാതൃകയിൽ 32 രാജ്യങ്ങളുടെ പേരുകൾ സ്വീകരിച്ചാണ് ടീമുകൾ ഏറ്റുമുട്ടിയത്. ഫൈനലിൽ ഗോൾഡൻ ത്രെഡ്‌സിന് വേണ്ടി ഡി. നിഖിലാണ് ഗോൾ നേടിയത്. മികച്ച കളിക്കാരനായി ഡി. നിഖിലും മികച്ച ഗോൾകീപ്പറായി സെൻട്രൽ എക്‌സൈസിന്റെ വി.എൻ. അജാസും തിരഞ്ഞെടുക്കപ്പെട്ടു. ഡി.എഫ്.എ സെക്രട്ടറി രാമചന്ദ്രൻ നായർ മാച്ച് കമ്മിഷണറായി. ഗ്രീൻടെക് മാനേജിംഗ് ഡയറക്ടർ സി.എം. അൻവർ, ഗബ്രി കിച്ചൻ എക്യുപ്മെന്റ്സ് ഡയറക്ടർ സന്ദീപ്, ഷാന ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ഷാന, അമ്പലമേട് അസി.സബ് ഇൻസ്‌പെക്ടർ റെജി വർഗീസ്, ക്യാംപിയോൺസ് സി.ഇ.ഒ നിസാർ ഇബ്രാഹിം, മുൻ രാജ്യാന്തര താരം സി.വി.സീന എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.