road-ing
ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറത്ത് നിർമ്മിച്ച റോഡ് ജില്ലാ പഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം പതിനാലാം വാർഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിതാ സ്റ്റാലിൻ, ഷിപ്പി സെബാസ്റ്റ്യൻ, ഷൈബി തോമസ്, കെ.ആർ. പ്രേംജി, വി.യു. ശ്രീജിത്ത്, ലീന വിശ്വൻ, സി.എസ്. അജീഷ് എന്നിവർ പങ്കെടുത്തു.