മൂവാറ്റുപുഴ: ഹിന്ദുഐക്യ വേദി താലൂക്ക് അദ്ധ്യക്ഷനായിരുന്ന എസ്.ആർ. മുരളിമോഹൻജിയുടെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയിട്ടുള്ള കർമ്മയോഗി പുരസ്‌കാരം കെ. രവികുമാർ നാട്യാലയ്ക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ.എൻ. ഗോപലകൃഷ്ണൻ സമർപ്പിച്ചു. ഹിന്ദുഐക്യവേദി മൂവാറ്റുപുഴ താലൂക്ക്‌സമിതിയുടെ നേതൃത്വത്തിൽ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കർമ്മയോഗി പുരസ്‌കാര സമർപ്പണ സംഗമത്തിൽ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് ഡോ.എം.പി. അപ്പു അദ്ധ്യക്ഷത വഹിച്ചു. ഓമന മുരളീമോഹൻ, ഹിന്ദുഐക്യവേദി മൂവാറ്റുപുഴ രക്ഷാധികാരി വി. ചന്ദ്രാചാര്യ, ജനറൽ സെക്രട്ടറി സി.ബി. സജീവ്, ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ബിജു, സെക്രട്ടറി ബിജീഷ് ശ്രീധർ, വ്യാപാരിവ്യവസായി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.അജിത്ത്, മുനിസിപ്പൽ കൗൺസിലർ ബിന്ദു സുരേഷ്, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി ടി.കെ. നന്ദനൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് ലഭിച്ച മുടിയേറ്റ് കലാകാരൻ ടി.എച്ച്. ശ്രീശങ്കറിനെ ആദരിച്ചു.