തൃക്കാക്കര: സംരംഭകത്വ സഹായ പദ്ധതി വഴി എറണാകുളം ജില്ലാ വ്യവസായകേന്ദ്രം ഈ വർഷം നൽകിയത് 6 കോടി 95 ലക്ഷം രൂപയുടെ ധനസഹായം. 84 അപേക്ഷകളാണ് ഇതുവരെ പരിഗണിച്ചത്. സംസ്ഥാനത്ത് പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ ധനസഹായം നൽകിയ ജില്ല എറണാകുളമാണ്. ജില്ലാ വികസന കമ്മിഷണർ ചേതൻ കുമാർ മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാലാമത് ജില്ലാതല കമ്മിറ്റിയിൽ 21 അപേക്ഷകളിലായി ഒരു കോടി 90 ലക്ഷം രൂപ അനുവദിച്ചു. സബ്‌സിഡി അപേക്ഷകൾക്കുള്ള നടപടികൾ ലഘൂകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.