പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ നിർമ്മിച്ച കളത്തിപ്പറമ്പ് കോളനി റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജെൻസി തോമസ്, സി.ടി. സെബാസ്റ്റ്യൻ, കെ.ജെ. അഗസ്റ്റിൻ, സി.ടി. ജോസഫ്, മാർട്ടിൻ കുന്നത്ത്, കെ.ബി. ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു. എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ നിന്നും അനുവദിച്ച പത്തൊമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.