award
വെണ്ണല മോഹനൻ

കൊച്ചി: അന്താരാഷ്ട്ര പുസ്‌കോത്സവ സമിതിയുടെ ആഭിമുഖ്യത്തിലെ കെ. രാധാകൃഷ്ണൻ സാഹിത്യപുരസ്‌കാരം വെണ്ണല മോഹനന്.
നുറുങ്ങുകൾ എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും 19 ന് അന്താരാഷ്ട്ര പുസ്‌കോത്സവ വേദിയിൽ സമ്മാനിക്കും. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. ശൈലം ഉണ്ണിക്കൃഷ്ണൻ,
കാവാലം ശശികുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.