ആലുവ: തൃശൂർ - ഇടപ്പള്ളി ദേശീയപാത ആറുവരിയാക്കുന്നതും ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള നടപടിയും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ഇതുസംബന്ധിച്ച് അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മാർത്താണ്ഡവർമ്മ പാലത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ നിലവിലുള്ള പാലങ്ങൾക്ക് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി നേടിയെടുക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്.