കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷണറാലി നടക്കുന്നതിനാൽ നാളെ (ബുധൻ) ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എസ്. സുരേഷ്‌കുമാർ അറിയിച്ചു.