തൃപ്പൂണിത്തുറ: ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ സർവമത സാഹോദര്യ ദേശവിളക്ക് 10ന് മാർക്കറ്റിന് സമീപത്തെ ഫ്രണ്ട്സ് നഗറിൽ ചിലമ്പശേരിൽ ലിജീഷ് പരമേശ്വരൻ ശാന്തിയുടെ കാർമികത്വത്തിൽ നടത്തും. രാവിലെ 5.30ന് ഗണപതിഹോമത്തിനു ശേഷം കാൽനാട്ട് കർമ്മം. വൈകിട്ട് 6.30ന് അയ്യപ്പൻകുട്ടി ആശാനും സംഘവും അവതരിപ്പിക്കുന്ന ശാസ്താംപാട്ട്. 8.30ന് ചിന്ത്പാട്ട്. 12ന് എതിരേൽപ്പും താലവും.