കൊച്ചി: കുമ്പളങ്ങിയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന് ജനാധിപത്യ കേരള കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം കമ്മിറ്റി നിവേദനം നൽകി. വിഷയം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് നിവേദക സംഘത്തിന് മന്ത്രി ഉറപ്പ് നൽകി. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി തങ്കച്ചൻ, കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ് സി.ജെ. ഷജു, കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ടെൻസൻ ജോർജ് കുറുപ്പശേരി, പി.എ.നാസർ, കെ.എം.ഷാജി എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.