
കൊച്ചി: ഡോ. അംബേദ്കറും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട് ഷിപ്പ് (ഇസ്‌കഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നാലിന് സി. അച്യുതമേനോൻ ഹാളിൽ സെമിനാർ നടത്തും. അഡ്വ.എ. ജയശങ്കർ ഉദ്ഘാടനം ചെയ്യും. ജനയുഗം കൊച്ചി ബ്യൂറോ ചീഫ് ആർ. ഗോപകുമാർ മോഡറേറ്ററാകും. മഹാരാജാസ് കോളേജ് അസി. പ്രൊഫ.ഡോ.എം.എച്ച്. രമേഷ് കുമാർ, എൻ.എഫ്.ഐ.ഡബ്ല്യു ദേശീയ വൈസ് പ്രസിഡന്റ് കമല സദാനന്ദൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, അഡ്വ.ബി.ആർ. മുരളീധരൻ, എ.ഐ.ഡി.ആർ.എം ജില്ലാ പ്രസിഡന്റ് ബാബു കടമക്കുടി, ഇസ്‌കഫ് സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി എന്നിവർ പങ്കെടുക്കും.