
കാലടി: മലയാറ്റൂർ നക്ഷത്രതടാകം മെഗാ കാർണിവലിന്റെ സ്വാഗതസംഘം ഓഫീസ് ചെയർമാൻ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടക്കേൻ അദ്ധ്യക്ഷനായി.
വാർഡ് മെമ്പർ ബിൻസി ജോയി, ജനകീയ വികസന സമിതി ചെയർമാൻ സുരേഷ് മാലി, സാംസൺ ചാക്കോ, ഫാ. പോൾ പടയാട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ, സിജു നടുക്കുടി, ഡയറക്ടർ വിത്സൺ മലയാറ്റൂർ, പഞ്ചായത്ത് അംഗങ്ങളായ ആനി ജോസ്, ബിജു പി. ജെ, സേവ്യർ വടക്കുംചേരി, സതി ഷാജി, വിത്സൺ കോയിക്കര, വിജി രെജി, ഷിബു പറമ്പത്ത്, ലൈജി ബിജു എന്നിവർ പങ്കെടുത്തു.
കാർണിവൽ ഡിസംബർ 25ന് ആരംഭിച്ച് 31ന് ന്യൂഇയർ ആഘോഷത്തോടെ അവസാനിക്കും. 60 അടിയോളം ഉയരത്തിലുള്ള പപ്പാഞ്ഞി, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന അമ്യൂസ്‌മെന്റ് പാർക്ക്, ബോട്ടിംഗ്, കലാവിരുന്ന്, വർണശബളമായ നക്ഷത്രങ്ങൾ, ലൈറ്റുകൾ എന്നിവ അലങ്കരിച്ച മണപ്പാട്ടുചിറ, വാട്ടർ ഫൗണ്ടൻ, ട്രേഡ്ഫെയർ തുടങ്ങി ഒട്ടേറെ പുതുമകൾ മലയാറ്റൂർ കാർണിവലിൽ ഉണ്ടാകുമെന്ന് പ്രസിഡന്റ് സെബി കിടങ്ങേൻ പറഞ്ഞു.