ആലുവ: ആലുവയിൽ വിവിധ വാഹനാപകടങ്ങളിലായി ആറ് പേർക്ക് പരിക്കേറ്റു. തട്ടാംപടിയിൽ സ്‌കൂട്ടറിൽ നിന്നുവീണ് നീറിക്കോട് തച്ചേത്ത്കാട്ടിൽ സൗമ്യ (38), നിവേദിത (11), ബൈക്കിൽ നിന്നുവീണ് കമ്പനിപ്പടി കൊന്നക്കൽ പത്മകുമാർ (56), കരുമാല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തുരുത്ത് കാട്ടിക്കുളത്ത് ജമാൽ (60), പുളിഞ്ചോടിനു സമീപം ബൈക്കിൽ നിന്നുവീണ് ഇടുക്കി പല്ലായൻ (18), എടയ്ക്കാട്ടുവയൽ അമ്പാട്ടിയിൽ ജോർജ്ജ് (18) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.