പെരുമ്പാവൂർ: മാനവ സംസ്‌കൃതിയുടെ കുന്നത്തുനാട് താലൂക്കുതല കമ്മിറ്റി രൂപീകരണയോഗം ജില്ലാ ചെയർമാൻ കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എൽദോ മാത്യു അദ്ധ്യക്ഷതവഹിച്ചു. റിജു കുര്യൻ, വി.എം. അജിത്കുമാർ, ജോയി പി.ഐ, സെബി ഇഞ്ചിപ്പറമ്പിൽ, വിജയൻ പി.മുണ്ടിയാത്ത്, മറിയ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി റിജു കുര്യൻ (ചെയർമാൻ ), പി.ഐ. ജോയ് (വൈസ് ചെയർമാൻ), വി.എം. അജിത്കുമാർ (ജനറൽ സെക്രട്ടറി), സെബി ഇഞ്ചിപ്പറമ്പിൽ (ജോയിന്റ് സെക്രട്ടറി), അനി പഴമ്പിള്ളി (ട്രഷറർ), എൽദോ മാത്യു. (സംസ്ഥാന കൗൺസിൽ അംഗം), രാജു മാത്താറ, യേശുദാസ്, പാപ്പച്ചൻ, ബിജോപോൾ, മറിയ വർഗീസ്, ലതിക സുധൻ (ജില്ലാ കൗൺസിൽ അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.