anwar-sadath-mla

ആലുവ: തോട്ടുംമുഖം, എടയപ്പുറം, അശോകപുരം, എൻ.എ.ഡി., മെഡിക്കൽ കോളേജ് റോഡുവഴി കാക്കനാട് കിൻഫ്ര പാർക്കിലേക്ക് വ്യാവസായിക ആവശ്യത്തിനായി പെരിയാറിൽ നിന്ന് ജലം ഊറ്റിയെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടു. പ്രധാന റോഡ് പിളർത്തി ഭീമാകാരമായ പൈപ്പ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കിൻഫ്ര പൈപ്പ്‌ലൈൻവിരുദ്ധ ജനകീയ സമരസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എ.ജി. അജയൻ അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ., സമരസമിതി കൺവീനർ വി.കെ. അഷ്‌റഫ്, പി.എസ്. അജിത, കെ.എം. കുഞ്ഞുമോൻ, എൻ.കെ. ഷംസുദ്ദീൻ, തോപ്പിൽ അബു, പ്രദീപ് പെരുമ്പാടന്ന, എംകെ. അബ്ദുൽ ലത്തീഫ്, ഷെഫീഖ് കുഴിവേലിപാടി, ജലീൽ എടയപ്പുറം, കെരീം. കല്ലുങ്കൽ, ഗഫൂർ ഇടയപ്പുറം, ബഷീർ. മരോട്ടിക്കൽ, സജീബ്, സിന്ധു ഗോപിനാഥ്, ആബിദ ഷെരീഫ്, സാജിത അബ്ബാസ്, വി.എം. ഇസ്മായിൽ, സി.എ. ജബ്ബാർ എന്നിവർ സംസാരിച്ചു.