പെരുമ്പാവൂർ: ആശാൻ സ്മാരക സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ മലയാളഭാഷ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സാഹിത്യകാരൻ പി.എസ്. പണിക്കർ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഡോ. കെ.എ. ഭാസ്‌കരൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി രവിത ഹരിദാസ്, എം.എം. ഓമനക്കുട്ടൻ, ജോസഫ് ഓടക്കാലി എന്നിവർ സംസാരിച്ചു.