mahin
ഫാക്ട് ഈസ്റ്റേൺ യു.പി.സ്കൂളിൽ നടന്ന മണ്ണ് ദിനാചരണം കൗൺസിലർ മാഹിൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഏലൂർ ഫാക്ട് ഈസ്റ്റേൺ യു.പി. സ്കൂളിൽ മണ്ണ് ദിനം ആചരിച്ചു. കൗൺസിലർ മാഹിൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ഡി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷക്കീല ബീവി, ഇഷ്ടമരം പദ്ധതി സ്ഥാപകൻ ബാബു തട്ടാറുകുന്നേൽ, സീനിയർ അസിസ്റ്റന്റ് എം.വിദ്യ, ഹെഡ്മിസ്ട്രസ് അനിത എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ തരം മണ്ണുകൾ തയ്യാറാക്കിക്കൊണ്ടുവന്ന് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് പിടിപ്പിച്ചു.