മൂവാറ്റുപുഴ: ഉള്ളേലികുന്ന് ചിന്ത ഗ്രന്ഥശാലക്ക് പുതിയ കെട്ടിടം നിർമ്മിക്കുവാൻ തോമസ് ചാഴികാടൻ എം.പിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 15 ലക്ഷംരൂപ അനുവദിച്ചു. ഗ്രന്ഥശാല വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനവും നിർമ്മാണോദ്ഘാടനവും തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു അദ്ധ്യക്ഷത വഹിച്ചു. രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സ്മിത എൽദോസ് ,വാർഡ് മെമ്പർ ആലീസ് ജോർജ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി അരുൺ മോഹൻ, എക്സിക്യുട്ടീവ് അംഗം സി.ജി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.