ആലുവ: അന്നനാളത്തിനുണ്ടാകുന്ന ചലനവൈകല്യമായ അക്കലേഷ്യ കാർഡിയ ഭേദമാക്കാനുള്ള പെർ ഓറൽ എൻഡോസ്‌കോപ്പിക് മയോട്ടമി എന്ന തേർഡ് സ്‌പേസ് എൻഡോസ്‌കോപ്പി ചികിത്സാരീതി രാജഗിരി ആശുപത്രിയിൽ ആരംഭിച്ചു. സെന്റർ ഒഫ് എക്‌സലൻസ് ഇൻ ഗ്യാസ്‌ട്രോ ഇന്റർനാഷണൽ സയൻസിൽ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ നേതൃത്വത്തിലാണ് ചികിത്സ. അക്കലേഷ്യ കാർഡിയ ബാധിച്ചതിനെ തുടർന്ന് വർഷങ്ങളായി ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന രണ്ട് പേരിലാണ് കഴിഞ്ഞ മാസം ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.