
വൈപ്പിൻ: വൈപ്പിൻ കരയിലെമാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. വീടുകളെയും സ്ഥാപനങ്ങളെയും വാതിൽപടി മാലിന്യ ശേഖരണത്തിന്റെ പരിധിയിൽ കൊണ്ടുവരും.
എം.എൽ.എ വിളിച്ചു ചേർത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, ഹരിത കർമ്മസേന, ജിഡ, ആരോഗ്യ വകുപ്പ് അധികൃതരുടെയും സി. ഡി. എസ്. ചെയർപേഴ്‌സൺമാരുടെയും യോഗത്തിലാണ് തീരുമാനങ്ങൾ. നായരമ്പലത്ത് നടന്ന യോഗം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു.