
വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അദ്ധ്യക്ഷത വഹിച്ചു. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, ജിജി വിൻസെന്റ്, സുബോധ ഷാജി, ഇ.കെ. ജയൻ, അഗസ്റ്റിൻ മണ്ടോത്ത്, ഷിൽഡ റിബേരോ, സെക്രട്ടറി ശ്രീദേവി കെ. നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
പള്ളിപ്പുറം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഒന്നാംസ്ഥാനവും എടവനക്കാട് പഞ്ചായത്ത് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. തുടർന്ന് കലാകായിക മത്സത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.