mla

കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ബോക്‌സിംഗ് ജൂഡോ പരിശീലന പദ്ധതികളായ പഞ്ച്, ജുഡോക്കാ പദ്ധതികൾ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഉമ മഹേശ്വരി അദ്ധ്യക്ഷയായി. ജൂഡോ നാഷണൽ മെഡലിസ്​റ്റ് പി.ആർ. അശ്വതി മുഖ്യാഥിതിയായി. സിന്തൈറ്റ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ്, കെ.എ. നിഷി,​ വി. ജ്യേതി, ജീമോൻ കടയിരുപ്പ്, സിജിന മോൾ, പി.വി. എൽദോസ് തുടങ്ങിയവർ സംസാരിച്ചു.