
വൈപ്പിൻ : 1400-ാംനമ്പർ നായരമ്പലം നോർത്ത് എസ്.എൻ.ഡി.പി. ശാഖയോഗത്തിന്റെ 61-ാമത് വാർഷിക പൊതുയോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി ജോഷി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ജി.വിജയൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, കൗൺസിലർ സി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ജി. വിശ്വനാഥൻ (പ്രസിഡന്റ് ), പി.പി.ഷാകുട്ടൻ (വൈസ് പ്രസിഡന്റ്), അനീഷ് രാധാകൃഷ്ണൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.