v-santhosh-babu

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖാ കുമാരനാശാൻ പ്രാർത്ഥനാ കുടുംബയോഗം വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ആർ. ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ദുർഗ്ഗാദാസ് മലയാറ്റൂർ മുഖ്യാഥിതിയായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, കൗൺസിലർ കെ. കുമാരൻ, ജഗൽകുമാർ, കെ ഡി. സജീവൻ, ലീല ശശി, ഷീന രാജീവ്, ഡി. വേണു, സരസമ്മ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പ്രദീപ് കുമാർ (കൺവീനർ), ചെല്ലമ്മ സദാനന്ദൻ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.