വൈപ്പിൻ: വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചാരതടസമായി നിൽക്കുന്ന നായരമ്പലം കുടുങ്ങാശേരി കടേക്കുരിശ് റോഡിലെ വഴിയോരക്കാട് സി.പി.ഐ കുടുങ്ങാശേരി ബ്രാഞ്ച് പ്രവർത്തകർ വെട്ടിത്തെളിച്ചു.
കഴിഞ്ഞദിവസം വിദ്യാർത്ഥിയെ ഇവിടെവച്ച് വാഹനമിടിച്ചിരുന്നു. പലപ്പോഴായി വിഷപ്പാമ്പുകളെ കണ്ടിട്ടുള്ള ഭാഗത്തെ പുല്ലും പടർപ്പുകളും ചെത്തിനീക്കി. ലോക്കൽ സെക്രട്ടറി എൻ.കെ. സജീവൻ, എൻ.സി. ലാലൻ, കെ.ഡി. സെബി, കെ.വി. ജനാർദനൻ, സാജു, എസ്. ആർ. ആന്റി , എ.ജി. ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.