കളമശേരി: കളമശേരി ടൗൺ മെട്രോ സ്റ്റേഷനിൽ പാർക്ക് ചെയ്തആക്ടീവ സ്കൂട്ടർ മോഷ്ടിച്ചു. KL31 - G 3836 എന്ന രജിസ്ട്രേഷൻ നമ്പറിലെ സ്കൂട്ടറാണ് മോഷണം പോയത്. ഇതുസംബന്ധിച്ച്, ഏലൂരിൽ സ്ഥിര താമസമാക്കിയ വാഹന ഉടമസ്ഥ ആലപ്പുഴ ഇലിപ്പകുളം സോപാനം വീട്ടിൽ ജയലേഖ കളമശേരി മെട്രോ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ജയലേഖയുടെ ഭർത്താവ് ഓമനക്കുട്ടൻ കഴിഞ്ഞ മാസം 28 ന് സ്റ്റേഷനിൽ സ്കൂട്ടർ പാർക്ക് ചെയ്ത് സ്വദേശമായ കായംകുളത്തേക്ക് പോയിരുന്നു. ഈ മാസം രണ്ടാം തിയതി രാത്രി തിരിച്ചെത്തിയപ്പോഴേയ്ക്കും വാഹനം നഷ്ടപ്പെട്ടിരുന്നു. ഒന്നാം തിയതി പുലർച്ചെ രണ്ടു മണിക്ക് വാഹനം മോഷ്ടിക്കുന്ന ദൃശ്യം സി.സി. ടിവി കാമറയിൽ പതിഞ്ഞത് പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.