തൃപ്പൂണിത്തുറ: എൽ.ഐ.സി തൃപ്പൂണിത്തുറ ബ്രാഞ്ച് ഓഫീസ് നിലവിലെ കെട്ടിടത്തിൽ നിന്ന് മാറ്റി ശ്രീപൂർണത്രയീശ ക്ഷേത്രം റോഡിലെ സെന്റർ പോയിന്റ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. പുതിയ ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം സീനിയർ ഡിവിഷണൽ മാനേജർ ബിന്ദു റോബർട്ട് നിർവഹിച്ചു.

ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനിയർ ഷൺമുഖം, ബ്രാഞ്ച് മാനേജർ നളിനി അരവിന്ദ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ കെ.എസ്. സലിൽ കുമാർ, മാർക്കറ്റിംഗ് മാനേജർ അജീഷ്, മാനേജർ സെയിൽസ് പി.ആർ. പൗധരൻ, ഒ.എസ്. സർവീസ് മാനേജർ അന്ന സെബാസ്റ്റ്യൻ, ഐ.ടി മാനേജർ നിത്യാനന്ദ കമ്മത്ത് എന്നിവർ സംസാരിച്ചു. മികവ് പുലർത്തിയ ഏജന്റുമാരെ ചടങ്ങിൽ ആദരിച്ചു.