തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ പതിനാലാം ഡിവിഷനിൽ നടക്കുന്ന മാവേലിപുരം ഫെസ്റ്റിന്റെ ഭാഗമായുള്ള കായികമത്സരങ്ങൾ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കൗൺസിലർമാരുടെ കൂട്ടനടത്തം തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ പി.വി.ബേബി ഫ്ലാഗ് ഓഫ് ചെയ്തു. അജിത തങ്കപ്പൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടി ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, കൗൺസിലർമാരായ സി.സി. വിജുഅബ്ദു ഷാന, ജിജോ ചിങ്ങംതറ, അസ്മ ഷെരീഫ്, ഹസീന ഉമ്മർ, കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ, സംഘാടക സമിതി ചെയർമാൻ ജെറാൾഡ് മിറാൻഡാ, കൺവീനർ സി.വി. വിശ്വംഭരൻ, കോ ഓർഡിനേറ്റർമാരായ ജോസഫ് സൈസൺ, സിന്റോ ജോയ്, ജിപ്സൺ ജോളി, ടോമിച്ചൻ, ബിനു തോമസ്, കെ.പി.ജോൺസൻ തുടങ്ങിയവർ സംസാരിച്ചു.