കോലഞ്ചേരി: പുത്തൻകുരിശിനടുത്ത് പീച്ചിങ്ങച്ചിറയിൽ വച്ച് തടി ജെ.സി.ബി ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനിടെ തെന്നിവീണ് വടയമ്പാടി കണ്ടമംഗലത്ത് കൃഷ്ണൻ (56) മരിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. സംസ്കാരം ഇന്ന് നടക്കും.