
കൊച്ചി: ടെലിവിഷൻ ചേംബർ ഒഫ് കേരള സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി കെ.വി. ഷാജിയെ വീണ്ടും തിരഞ്ഞെടുത്തു. ടി.ആർ. ദേവനാണ് ജനറൽ സെക്രട്ടറി. മറ്റ് ഭാരവാഹികൾ: ഡോ. സജി പോത്തൻ, ജസ്‌പാൽ ഷൺമുഖം (വൈസ് പ്രസിഡന്റുമാർ), ആന്റണി കണ്ടമ്പറമ്പിൽ, ശരത് മോഹൻ (സെക്രട്ടറിമാർ), ബിജു മജീദ്, എമിൽ ജോൺ (ജോ.സെക്രട്ടറിമാർ), സുനിൽ മനക്കൽ (ഖജാൻജി), താഹിർ മട്ടാഞ്ചേരി, സാബു പറവൂർ, സുകുമാരപിള്ള, കെ.എ ലത്തീഫ്, രഞ്ജു രഞ്ജിമാർ(സംസ്ഥാന നിർവാഹകസമിതി).