മൂവാറ്റുപുഴ: മഹാത്മാഗാന്ധി സർവകലാശാല പുരുഷവിഭാഗം ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ നിർമല കോളേജ് ജേതാക്കളായി. പാലാ സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന മത്സരത്തിൽ ചങ്ങനാശേരി എസ്.ബി കോളേജിനെ 1-0 ന് പരാജയപ്പെടുത്തി ലീഗിൽ മുഴുവൻ പോയിന്റുകളുമായി ഒന്നാംസ്ഥാനം നിർമല കോളേജ് കരസ്ഥമാക്കി. കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽകുമാർ, പ്രിൻസിപ്പൽ ഡോ. തോമസ് കെ. വി, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഇമ്മാനുവൽ എ.ജെ, ബർസാർ റവ. ഡോ. ജസ്റ്റിൻ കണ്ണാടൻ, സ്പോർട്സ് വിഭാഗം മേധാവി ഡോ. സന്തോഷ് ജെ, സ്പോർട്സ് കൗൺസിൽ കോച്ച് അൻവർ സാദത്ത് എന്നിവർ അഭിനന്ദിച്ചു.