
തൃപ്പൂണിത്തുറ: ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ. ബി.ആർ. അംബേദ്കർ പുരസ്കാരത്തിന് കെ.ബി. സുശീല അർഹയായി. ഗാനരചന, സംഗീത ആലാപനം, ഡബ്ബിംഗ് എന്നീ മേഖലകളിലെ മികവിനെ മുൻനിർത്തിയാണ് പുരസ്കാരം. കടവന്ത്ര കളരിക്കൽ വീട്ടിൽ ബാവക്കുട്ടിയുടെയും കൊച്ചുപെണ്ണിന്റെയും മകളായ സുശീല എരൂർ പാമ്പാടിയിൽ പരേതനായ രവിയുടെ ഭാര്യയാണ്. അച്ഛൻ നാദസ്വരവിദ്വാനും ഇളയച്ഛൻ ഗോപാലൻ ഹാർമോണിസ്റ്റുമായിരുന്നു.
ഡിസംബർ 11ന് ന്യൂഡൽഹി ബുരാരി പഞ്ചശീൽ ആശ്രമത്തിൽ വച്ച് സുശീല പുരസ്കാരം ഏറ്റുവാങ്ങുമെന്ന് കെ.പി.എം.എസ് ഭാരവാഹികളായ വി.വി. മോഹനനും ശശി മാടാനയും അറിയിച്ചു.