കോട്ടയം: ഇലന്തൂർ നരബലിക്ക് ഇരയായ കാലടി സ്വദേശിനി റോസ്‌ലിയുടെ മൃതദേഹഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കളായ മഞ്ജുവും സഞ്ജുവും ചേർന്ന് ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് ഏറ്റുവാങ്ങി. അസ്ഥിക്കഷണങ്ങൾ മാത്രമാണ് അവശേഷിച്ചിരുന്നത്. റോസ്‌ലിക്കൊപ്പം കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം കഴിഞ്ഞമാസം 20ന് ബന്ധുക്കൾക്ക് കൈമാറിയിരുന്നു.