kklm
സൗജന്യ മെഡിക്കൽ ക്യാമ്പ്

കൂത്താട്ടുകുളം: പുതുവേലി ക്ലബും കാരിത്താസ് ആശുപത്രിയും കെ.സി.സി പുതുവേലി യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽക്യാമ്പ് സുജീവനം 2022 മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോയ്സ് നന്ദികുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോൺ കണിയാർകുന്നേൽ, രേഖാ വെള്ളത്തൂവൽ, പുതുവേലിക്ലബ് പ്രസിഡന്റ് എം.എൽ. ലൂക്കോസ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി ശശി, കെ.കെ. രാമചന്ദ്രൻ, ആൽവിൻ എബ്രാഹം എന്നിവർ സംസാരിച്ചു.