കൂത്താട്ടുകുളം: മേരിഗിരി കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ ദർപ്പൺ (ഡാൻസ് കോംപറ്റീഷൻ), കരോൾ ബീറ്റ്സ് (കരോൾ ഗാനമത്സരം) 10, 11 തീയതികളിൽ മേരിഗിരി കോളേജിൽ വച്ച് നടത്തും.
10ന് രാവിലെ 9.30ന് സ്കൂൾ കുട്ടികൾക്കായുള്ള ഡാൻസ് മത്സരവും ഉച്ചയ്ക്ക് 1.30ന് കോളേജ് കുട്ടികൾക്കായുള്ള ഡാൻസ് മത്സരവും ആരംഭിക്കും. സർക്കാരിന്റെ ലഹരിമുക്ത കേരളം എന്ന ആശയത്തെ മുൻനിറുത്തിയാണ് ദർപ്പൺ സംഘടിപ്പിച്ചിരിക്കുന്നത്. 23 ടീമുകൾ പങ്കെടുക്കും.
11ന് ഉച്ചയ്ക്ക് 1.30ന് കരോൾ ഗാനമത്സരം. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും നൽകും.
പ്രിൻസിപ്പൽ ഡോ. എം.വി. ജോർജുകുട്ടി, അഡ്മിനിസ്ട്രേറ്റർ ഫാ. സോണി എംപ്രയിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ അസി. പ്രൊഫസർ അഖിൽ ഡബ്ല്യു.എസ്, അരുൺ കെ.പി, പൂജാ ഡി.നായർ, കോളേജ് യൂണിയൻ ചെയർമാൻ ആൽഫിൻ മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.