കളമശേരി: കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് പഴകിയതും ദുർഗന്ധം വമിയ്ക്കുന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ താൽ, മന്തി കിംഗ്, ബറക്ക മന്തി, ഫിഷ്സ്റ്റാൾ തുടങ്ങിയ കടകളിൽ നിന്നായി ചിക്കൻ, അൽ ഫാം, ഷവർമ, ഫ്രൈഡ് റൈസ്, ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യങ്ങൾ തുടങ്ങിയവയാണ് പിടിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ റെയ്മണ്ട്, സുനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധൻരാജ്, ഷൈമോൾ, അൻജലീന, മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.