mla
ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് സംസ്ഥാന പ്രസിഡന്റ് അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് സംസ്ഥാന പ്രസിഡന്റ് അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വനിതാ വിഭാഗത്തിൽ കരുമാലൂർ യൂണിവേഴ്‌സൽ ജിമ്മിലെ ബി. സഫിയയും പുരുഷവിഭാഗത്തിൽ ഇടപ്പള്ളി ലൈഫ് ജിമ്മിലെ മസാഹിർ സെയ്തുവും ചാമ്പ്യൻമാരായി. മൂവാ​റ്റുപുഴ ഇന്റർനാഷണൽ ജിം ഓവറാൾ ട്രോഫിനേടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. കോലഞ്ചേരി ഫൈ​റ്റേഴ്‌സ് ക്ളബിനാണ് രണ്ടാംസ്ഥാനം.

പഞ്ചഗുസ്തി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, കേരള സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. ബിനീഷ്, സംസ്ഥാന സെക്രട്ടറി ജോജി എളൂർ, കോലഞ്ചേരി മെഡിക്കൽ കോളേജ് സെക്രട്ടറി ജോയ് പി. ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിമോൻ വട്ടേക്കാട്, ജോഷി ഫ്രാൻസിസ്, കെ.എഫ്. നോബി, തോമസ് എളൂർ, രഞ്ജിത് രത്‌നാകരൻ തുടങ്ങിയവർ സംസാരിച്ചു.